തിരുവനന്തപുരം: നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം പിൻവലിക്കാൻ ഉടമകൾ തയ്യാറായത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ബസ് ചാർജ് വർധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടർന്നാണ് ബസ് സമരം പിൻവലിച്ചത്.
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, 19കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പൊതു പണിമുടക്കിൽ പങ്കു കൊള്ളുമെന്ന് ബസ് ഉടമകൾ അറിയിച്ചു. ഈ ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി തുടങ്ങും. ഇതോടെ യത്രികരുടെ ക്ലേശവും അകലുകയാണ്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ ചാർജ് 6 രൂപയാക്കുക, ഒരു കിലോമീറ്റർ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നൽകുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.