തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വട്ടിയൂര്‍ക്കാവ് സ്വദേശി അഭിനവ് ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.
ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ എം സി റോഡില്‍ കിളിമാനൂര്‍ ഇരട്ടച്ചിറയിലാണ് അപകടം.
also read: നിരക്ക് വര്‍ധിപ്പിച്ചേക്കും, സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിര് ദിശയില്‍ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിനവിനെയും അക്ഷയിനെയും കിളിമാനൂര്‍ പോലീസ് എത്തി ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല.