കോതമംഗലം: ജോലി സ്ഥലത്ത് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. നെല്ലിമറ്റം കോളനിപ്പടി തേളായില്‍ കാസിമിന്റേയും നസീമയുടേയും മകന് ഷാമോന് കാസിം (32) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
നെല്ലിമറ്റം എം ബിറ്റ്സ് എന്‍ജിനിയറിങ് കോളജിലെ ബസ് ഡ്രൈവറാണ് ഷാമോന്. രാവിലെ ട്രിപ്പ് കഴിഞ്ഞ ശേഷം ബസ് വൃത്തിയാക്കവെ കോളജില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
also read: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്
ഭാര്യ ഷെറിന ആയക്കാട് തൈക്കാവുംപടി കാരയില്‍ കുടുംബാംഗം. എച്ച്.എം.എസ് ട്രേഡ് യൂനിയന്‍ നെല്ലിമറ്റം മേഖല കമ്മറ്റി പ്രസിഡന്റായിരുന്നു. മക്കള്‍ സിഫ്ന (എട്ട്) ഷിഫാന് (അഞ്ച്).