കോട്ടയം: ചെള്ളുപോലെയുള്ള ചെറു ജീവിയുടെ ആക്രമണത്തില്‍ വലഞ്ഞ് വീട്ടുകാര്‍. കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി പഞ്ചായത്ത് 13ാം വാര്‍ഡിലെ ഒരു പുരയിടത്തിലാണ് ഈ ചെറുജീവി ശല്യം. ഏതാനും ദിവസം മുന്‍പാണ് ചെള്ളിന്റെ വലിപ്പത്തിലുളള ജീവിയുടെ ശല്യം ഇവിടെ തുടങ്ങിയത്.
ചെറുജീവിയുടെ ശല്യം സഹിക്കവയ്യാതെ വലയുകയാണ് വീട്ടുകാര്‍. വീടിന്റെ മുറ്റത്തും അകത്തും എല്ലാം ഈ ജീവിയുടെ ആക്രമണം തുടരുകയാണ്. ഇതു കടിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. 2 പുരയിടങ്ങളില്‍ ഈ ജീവിയുടെ സാന്നിധ്യം കണ്ടെത്തി.
also read: സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും, മന്ത്രി ജിആർ അനിൽ ശിലാസ്ഥാപനം നിർവഹിച്ചു
മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.വി.രഞ്ജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാളിദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ധ്യ ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.മൃഗസംരക്ഷണ വകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു മരുന്നു സ്പ്രേ ചെയ്തു.
അതേസമയം, കാര്യമായ പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ജീവിയുടെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ജില്ല മെഡിക്കല്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഇന്നു മരുന്ന് സ്പ്രേ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.