തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് പുറമേ, ഇന്ധന വില കൂടി വര്‍ധിച്ചതോടെ വന്‍ നഷ്ടം സഹിച്ച് ഇനിയും സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.
ഇന്ന് അര്‍ധരാത്രി മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ ഉന്നയിക്കുന്നു. ബസ് സമരം അടക്കം ആലോചിക്കാനായി തൃശൂരിലെ ബസ് ഉടമകളുടെ സംഘടനകള്‍ ഇന്ന് രാവിലെ യോഗം ചേരും.
അതേസമയം ബസുടമകള്‍ സമരത്തിലേക്ക് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. വളരെയേറെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയിലേക്ക് പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.