തൃശൂര്‍: അച്ഛനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. കരുവന്നൂരില്‍ ഡേവിഡിന്റെ മകള്‍ ലയ (22) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതവേഗത്തില്‍ എത്തിയ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ ലയയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു. പരുക്കേറ്റ ഡേവിഡിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ലയ.