കായംകുളം: ബിവറേജസില്‍ നിന്നും ബിയര്‍ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഭരണിക്കാവ് വില്ലേജില്‍ കിളി മോനു എന്നു വിളിക്കുന്ന മോനു (24) അറസ്റ്റിലായത്.
കായംകുളം – കുന്നത്താലുംമൂട് ബിവറേജ് ഷോപ്പിന് മുമ്പില്‍ ബിയര്‍ വാങ്ങാനെത്തിയി പുതുപ്പള്ളി സ്വദേശിയെ ഇയാള്‍ ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെയാണ് സംഭവം. ബിവറേജ് ഷോപ്പിന് മുമ്പില്‍ വെച്ച് ബിയര്‍ വാങ്ങി ഇറങ്ങിയ പുതുപ്പള്ളി സ്വദേശിയോട് ബിയര്‍ വാങ്ങി നല്കാന് ആവശ്യപ്പെട്ടു.
also read: വീണ്ടും ഉയര്‍ന്ന് സ്വര്‍ണ്ണവില, ഇന്നത്തെ വില അറിയാം
എന്നാല്‍ പുതുപ്പള്ളി സ്വദേശി വിസമ്മതിച്ചു. ബിയര്‍ വാങ്ങി നല്‍കാത്തതിലുള്ള വിരോധം മൂലം ബിയര്‍ കുപ്പി കൊണ്ട് ചുണ്ടത്ത് ഇടിക്കുകയും പല്ലിളകി പോകുന്നതിന് കാരണമാകുകയും ചെയ്തു.
ഈ കേസിലാണ് മോനു അറസ്റ്റിലായത്. കായംകുളം, വള്ളികുന്നം തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ് മോനു. മോനുവിനോടൊപ്പം ഉണ്ടായിരുന്ന മൈലോ എന്ന് വിളിക്കുന്ന അഖില്‍ അസ്കര്‍, കിളിമാനൂര്‍ സുഭാഷ് എന്നു വിളിക്കുന്ന സുഭാഷ് എന്നിവര്‍ ഒളിവിലാണ്.