തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന് സ്വര്‍ണ്ണ വില. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണ്ണവിലയില്‍ ഇന്ന് ഗ്രാമിന് അഞ്ചു രൂപയുടെ വര്‍ധന രേഖപ്പെടുത്തി.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 3915 രൂപയായി ഉയര്‍ന്നു. ഒരു പവന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. വെള്ളി ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് ഇന്നലെ 1850 ഡോളറായിരുന്നു. ഇന്ന് രാവിലെ ഇത് 1927 ഡോളറിലേക്ക് ഉയര്‍ന്നു. ഇതോടെയാണ് കേരളത്തിലെ വിലനിലവാരവും ഉയര്‍ന്നത്. സംസ്ഥാനത്തെ ബോര്‍ഡ് റെക്കോര്‍ഡ് ഗ്രാമിന് 5250 രൂപയാണ്.
2020 ഓഗസ്റ്റ് ഏഴിന് ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന് 42000 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴോട്ട് പോവുകയായിരുന്നു. റഷ്യ-യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണ്ണ വില താഴേക്ക് പോകുന്നതാണ് കണ്ടത്.