കോട്ടയം: ടൂറിസ്റ്റ് ബസിന്റെ മുകളില്‍ അപകടകരമായ നൃത്തം ചെയ്തവര്‍ക്കെതിരെ കേസെടുത്തു. വാഗമണ്ണിലാണ് സംഭവം. തമിഴ്നാട്ടില്‍നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു ആഘോഷം. അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ബസ്സ് ജീവനക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു.
റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ബസ്സിനുമുകളില്‍ കയറി നിന്ന് യാത്രക്കാര്‍ പാട്ടുവെച്ച് നൃത്തം ചെയ്യുകയായിരുന്നു. നൃത്തത്തിനിടെ കാല് തെറ്റിയാല്‍ കൊക്കയില്‍ വീഴുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് അവഗണിച്ചായിരുന്നു സംഘത്തിന്റെ ആഘോഷം.
also read: ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടും, കനത്ത മഴയ്ക്ക് സാധ്യത
ഇതേത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് സംഘമെത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.