പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി ജനങ്ങളെയെല്ലാം മൂന്നുമാസത്തിലേറെ കാലമായി ഭീതിയിലാക്കിരിക്കുകയായിരുന്നു. ഒരു നാടിനെ ഒന്നടങ്കം പരിഭ്രാന്തിയില്‍ നിര്‍ത്തിയിരുന്ന പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി.
ലിജു ജോസഫിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുലി കുടുങ്ങിയത്. കൂട് മാറ്റുന്നതിനിടെ പുലിയുടെ ആക്രമണത്തില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് പരിക്കേറ്റു. പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.
also read: ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കും; വിവിധ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
മൂന്ന് മാസത്തിലേറെ കാലമായി ഭീതിയില്‍ കഴിഞ്ഞിരുന്ന ധോണിയിലെ നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുലി പിടിയിലായത്. ജനവാസമേഖലയില്‍ മൃഗങ്ങളെ കൊന്നുതിന്ന് പരിഭ്രാന്തി പരത്തി സൈ്വര്യവിഹാരം നടത്തിയിരുന്ന പുലിയാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രദേശത്ത് മുന്‍പ് പലയിടത്തായി കണ്ട പുലി തന്നെയാണ് കുടുങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.