കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും മുന്നേറ്റം. ഒരാഴ്ചക്കിടെ 2500 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.
4745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു.
also read: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്നതാണ് പിന്നീട് കണ്ടത്. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 38,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില.