റാന്നി: പതിമൂന്ന് വയസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. സംഭവത്തില്‍ റാന്നി സ്വദേശി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിജുവിനെതിരെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അച്ഛന് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് മൂന്നു പെണ്‍കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. രണ്ട് സഹോദരിമാര്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണ് ഉണ്ടാവുക.
കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജുവിന് വീടുമായി ബന്ധമുണ്ട്. കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുട്ടിക്ക് നേരെ ആദ്യ പീഡനം ശ്രമം നടന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.