തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജ് മുറിയില്‍ ഗായത്രിയെന്ന യുവതി കൊലചെയ്യപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. സംഭവം ആസൂത്രണം ചെയ്ത പ്രവീണ്‍ എന്ന യുവാവ് അറസ്റ്റിലായി. ഈ സംഭവത്തിന് പിന്നാലെ ഡോ. അനുജ ജോസഫ് പങ്കു വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
വഴിവിട്ട ബന്ധങ്ങളിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഡോ. അനുജ ജോസഫ്. നമ്മുടെ പെങ്കൊച്ചുങ്ങള്‍ക്ക് വിദ്യാഭാസമുണ്ട്, സൗന്ദര്യവും ആവോളമുണ്ട്, ഒന്നും ചിന്തിക്കാതെ, ഭാവി പോലും അവതാളത്തിലാക്കുന്ന തീരുമാനങ്ങള്‍ എടുക്കാതിരിക്കുക, ഇത്തരത്തില്‍ അലഞ്ഞു നടക്കുന്ന പ്രവീണുമാരെ തിരിച്ചറിയാനെങ്കിലും ഉള്ള വിവേകം കാണിക്കുകയെന്ന് അനുജ പറയുന്നു.
also read: കേരളത്തില്‍ ഇന്ന് 1088 പേര്‍ക്ക് കോവിഡ്, 2037 പേര്‍ക്ക് രോഗമുക്തി
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആരേലുമൊന്നു ഇഷ്ടമാന്നു പറഞ്ഞാല്‍ മറുവശത്തു നില്‍ക്കുന്നവനോ/നില്ക്കുന്നവളോ ഏതു തരക്കാരാണെന്നു പോലും ചിന്തിക്കാതെ,കൂടാതെ ഇപ്പറഞ്ഞവര്‍ക്ക് ഭാര്യയുണ്ടോ, ഭര്‍ത്താവുണ്ടോ, കുഞ്ഞുങ്ങളുണ്ടോ ഇതൊന്നും വിഷയമല്ല! ഇമ്മള്ക്ക് പ്രണയിക്കണം, മുന്തിരിതോട്ടങ്ങളില് പോയി രാപ്പാര്‍ക്കാമെന്നും ഓര്‍ത്തു ഇറങ്ങി തിരിക്കുന്നതിനു മുന്നേ മൂന്നു വട്ടം ചിന്തിക്കുക.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഹോട്ടലില്‍ ഒരു യുവതിയെ(ഗായത്രി)മരിച്ച നിലയില്‍ കണ്ടെത്തി. അവരുടെ പ്രണയിതാവിന്റെ വേഷം കെട്ടിയ പ്രവീണ്‍ എന്ന ‘മഹാന്റെ’ കയ്യാല്‍ മരണപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, ഇവിടെ ഈ മഹാന് ഭാര്യയും കുഞ്ഞുങ്ങളും ഒക്കെയുണ്ട്(ഇളയ കുഞ്ഞിന് ആറു മാസം മാത്രം പ്രായം ).
മരണപ്പെട്ട പെണ്‍കുട്ടിയെ രഹസ്യത്തിലും, മറ്റേയാള്‍ പരസ്യമായി ഭാര്യ യെന്ന ലേബലിലും ഇതിനിടയില്‍ രഹസ്യ ബന്ധം പരസ്യമാക്കാനുള്ള ഗായത്രിയുടെ ആവശ്യമാണ് ഇയാളെ കൊല ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നു പോലും. ഏതായാലും ഗായത്രിയുടെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ആളെ നഷ്ടപ്പെട്ടു.’എന്തോ കണ്ടാലും കേട്ടാലും ഈ പെമ്പിള്ളേര് പഠിക്കത്തില്ലെന്നൊക്കെ’ പറഞ്ഞു മേല്‍പ്പറഞ്ഞ വിഷയത്തിന് നേരെ പതിവ് പോലെ കണ്ണടയ്ക്കാം.
അപ്പോഴും ഗായത്രിമാരും പ്രവീണുമാരും ഇനിയും നമുക്ക് ചുറ്റിലും ‘പ്രണയമെന്ന ‘ കുട ചൂടി നടക്കും.അതല്ല ‘പ്രണയിച്ചാ’ മാത്രം മതിഎങ്കില് അങ്ങനെ!. ഇത്തരം ബന്ധങ്ങളില്‍ സ്വന്തമാക്കല്‍ ആലോചിച്ചു തുടങ്ങരുതെന്നു മാത്രം, അല്ലെങ്കില്‍ പിന്നെ കൊലപാതകം ആയി ആത്മഹത്യ ആയി, എന്തിനാണി പൊല്ലാപ്പ്!
ഒരു long term കരാറിനു താല്പര്യമില്ലെന്നു ആദ്യമേ തന്നെ തീരുമാനമെടുക്കു, എന്തിനു വെറുതെ കുടുംബത്തിലിരിക്കുന്നവരെ തീ തീറ്റിപ്പിക്കുന്നെ. ടോക്സിക് റിലേഷന്‍സ് ആയാലും സാരമില്ലെങ്കില് പിന്നെ ഒന്നും പറയാനില്ല. നമ്മുടെ പെങ്കൊച്ചുങ്ങള്‍ക്ക് വിദ്യാഭ്യാ
സമുണ്ട്, സൗന്ദര്യവും ആവോളമുണ്ട്, ഒന്നും ചിന്തിക്കാതെ, ഭാവി പോലും അവതാളത്തിലാക്കുന്ന തീരുമാനങ്ങള്‍ എടുക്കാതിരിക്കുക, ഇത്തരത്തില്‍ അലഞ്ഞു നടക്കുന്ന പ്രവീണുമാരെ തിരിച്ചറിയാനെങ്കിലും ഉള്ള വിവേകം കാണിക്കുക, അതല്ല എന്നതായാലും ശെരി, പ്രണയിച്ചേ അടങ്ങുള്ളൂ എങ്കില്‍ കൂടെ സ്വന്തമാക്കല്‍ പ്രോഗ്രാം ആലോചിച്ചു തുടങ്ങരുത്. കാരണം നിങ്ങള്‍ക്ക് ആവശ്യം ആത്മാര്‍ത്ഥത അല്ല, കേവലം കാമനകള്‍ പൂര്‍ത്തീകരിക്കുക, അതിപ്പോ ആരുടെ കണ്ണീര് വീഴ്ത്തിയായാലും.