തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തമാവുകയാണ്. പലയിടത്തും ജലക്ഷാമവും അനുഭവപ്പെട്ട് തുടങ്ങി. സംസ്ഥാനത്ത് ഏഴുജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ചൂട് ഉയര്‍ന്നു നില്‍ക്കുന്നത്.
രാത്രിതാപനിലയും ശരാശരി 25 ഡിഗ്രിയാണ്. വരും ആഴ്ചകളിലും വേനല്‍ ചൂട് ഉയര്‍ന്നു നില്‍ക്കാനാണ് സധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍സ്യസിലേക്ക് പകല്‍ചൂട് എത്തിയിട്ടുണ്ട്.
ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോടും 35 ഡിഗ്രി സെല്‍സ്യസാണ് പകല്‍ തപനില. ഹൈറേഞ്ചില്‍ ഇപ്പോഴും 20 മുതല്‍ 27 ഡിഗ്രി വരെയെ ഉള്ളൂ പകല്‍ചൂട്. തീരപ്രദേശത്ത് 30 മുതല്‍ 33 ഡിഗ്രിവരെയും. ഇടനാട്ടിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്.
സാധാരണ കടുത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് താപനില 34 ലേക്ക് താണിട്ടുണ്ട്. രാത്രി ശരാശരി താപനില 25 ഡിഗ്രിയാണ്.