പാലക്കാട്: കോയമ്പത്തൂരിനു സമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറും ചരക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5), മിത്രന്( 7) എന്നീ കുട്ടികള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറിവന്ന് ഇടിച്ചതായാണ് വിവരം. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഏറെക്കാലമായി ഈറോഡിൽ സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യസരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറോഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.