കൊച്ചി: ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കേസിലാണ് നടപടി. ഷൂട്ടിങ് പുരോഗമിക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതിയുടെ പരാതിയിലാണ് ലിജുവിനെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരിൽ നിന്നാണ് ലിജുവിനെ പോലീസ് പിടികൂടിയത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്.
ലിജുവിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.