കോട്ടയം: നിയന്ത്രണംവിട്ട് കുതിച്ചെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. കോട്ടയം ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കുറിച്ചി എസ്പുരം വഞ്ചിപ്പുഴ സൈജു (43), ഭാര്യ ബിബി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം.
എംസി റോഡില്‍ തുരുത്തിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇരവിപേരൂരില്‍ ബന്ധുവിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി ബൈക്കില്‍ പോകുകയായിരുന്നു സൈജുവും ബിബിയും.
also read : യജമാനന് മരിച്ചതോടെ തളര്‍ന്നു, സ്വയം വേദനിപ്പിച്ചു, ഇപ്പോള്‍ വാ തുറന്നാല്‍ തെറി മാത്രം പറഞ്ഞ് തത്തമ്മ
ചങ്ങനാശേരി ഭാഗത്തു നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറുമായി നീങ്ങിയ കാര്‍ ചായക്കടയില്‍ ഇടിച്ചാണ് നിന്നത്. ഷൈജുവിനെയും ബിബിയേയും സ്കൂട്ടറുമായി ചേര്‍ത്ത് മീറ്ററുകളോളം കാര്‍ വലിച്ചുകൊണ്ടുപോയി.
സംഭവം നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കുറിച്ചി മന്ദിരം കവലയില്‍ സ്റ്റേഷനറി കട നടത്തുകയാണ് സൈജു. മക്കള്‍: അമല്‍, പരേതനായ ഏബല്‍. സംസ്കാരം പിന്നീട്.