യജമാനന് മരിച്ചതോടെ തളര്‍ന്നുപോയ ഒമ്പത് വയസ്സുള്ള ആഫ്രിക്കന്‍ ഗ്രേ തത്ത ജെസ്സേയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. തന്റെ പ്രിയപ്പെട്ട ഉടമ മരിച്ചപ്പോള്‍ വിഷാദത്തിലായ തത്ത തൂവലുകള്‍ പറിച്ചെടുക്കുന്നത് പോലെയുള്ള സ്വയം വേദനിപ്പിക്കുന്ന സ്വഭാവങ്ങള്‍ പോലും പ്രകടിപ്പിച്ചിരുന്നു.
അതുവരെ നിരവധി വാക്കുകള്‍ ഉച്ചരിച്ചിരുന്ന തത്ത പിന്നീട് ‘ഗുഡ്ബൈ’ എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കൊണ്ടുവരാനായി രക്ഷാപ്രവര്‍ത്തകര്‍ അവനെ ഒരു പുതിയ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. ഇതോടെ വീണ്ടും സംസാരിച്ചു തുടങ്ങിയ തത്ത എന്നാല്‍ ശകാര വര്‍ഷമാണ് ഇപ്പോള്‍ നടത്തുന്നത്.
also read: ‘അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ടേറിയത്, ഇനിയും ഞാന്‍ പോരാടും, എന്റെ മാന്യത തിരിച്ചുകിട്ടണം’; ഭാവന
അസഭ്യവാക്കുകയാണ് പറയുന്നതെല്ലാം. സൗത്ത് വെയില്‍സിലെ റേച്ചല്‍ ലെതറിന്റെ വീട്ടിലാണ് ഇപ്പോള്‍ തത്തയുള്ളത്. തന്റെ പ്രിയപ്പെട്ട മുന്‍ ഉടമക്കൊപ്പം വര്‍ഷങ്ങളോളം ജീവിച്ച ജെസ്സേയ്ക്ക് ഈ മാറ്റം താങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ, ഇപ്പോള്‍ വായ തുറന്നാല്‍ തെറിയാണെന്ന് പുതിയ ഉടമ റേച്ചല്‍ ലെതര്‍ പറയുന്നു.
ജെസ്സേ തന്നെ കാണുമ്പോഴെല്ലാം ശകാരിക്കുന്നു, ചീത്ത വിളിക്കുന്നു. പലതരം പരുക്കന്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതിനോടൊപ്പം ഇടക്കിടെ അധോവായു വിടുമ്പോഴുള്ള ശബ്ദങ്ങളും ഉണ്ടാക്കുന്നു. അവന് ശബ്ദമുണ്ടാക്കാനും, തമാശ പറയാനും, ശകാരിക്കാനും ഇഷ്ടമാണ്. അവന്റെ ഭാഷ അല്പം കടുത്തതാണെന്നും റേച്ചല്‍ ലെതര്‍ പറയുന്നു.