ഇടുക്കി: ഏഴ് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇടുക്കിയിലെ അടിമാലിയിലാണ് സംഭവം. ആലപ്പുഴ സ്വദേശികളായ കിരണ്‍ കിഷോര്‍ (20), ശ്യാംലാല്‍ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്ക്കാന് ആയാണ് പ്രതികള്‍ കഞ്ചാവ് ഇടുക്കിയില്‍ നിന്ന് വാങ്ങിയത്.
KL 32 H 8592 നമ്പര്‍ യമഹ ബൈക്കിലാണ് ഇവ കഞ്ചാവ് കടത്തിയത്. ഇവരുപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി എക്സൈസ് റേഞ്ച് പട്രോളിംഗ് നടത്തുന്നതിനിടെ മെഴുകുംചാല്‍ – അമ്മാവന് കുത്ത് ഭാഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
also read: നടന് സിദ്ദീഖിന്റെ മകന് ഷഹീന് സിദ്ദീഖ് വിവാഹിതനാകുന്നു, വധു ഡോക്ടര്‍ അമൃത ദാസ്
കിരണ്‍ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. ഇയാള്‍ മുമ്പ് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ രഘുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.