മലയാള സിനിമാതാരം സിദ്ദീഖിന്റെ മകന് ഷഹീന് സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് ഷഹീനിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റൈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള ഷഹീനെയും അമൃതയെയും ചിത്രങ്ങളില്‍ കാണാം. ഷഹീനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന് അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു.
അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലിയുടെ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.