കോഴിക്കോട്: ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഉത്തർ ദനാജ്പുർ സ്വദേശി കൈലാര തുഫൈൽ രാജയാണ് പോലീസിന്റെ പിടിയിലായത്.
രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ വൈകീട്ട് ആറുമണിക്കാണ് സംഭവം. ശുചിമുറിക്കുള്ളിൽ മൊബൈൽ ക്യാമറ ഓൺചെയ്ത് വെച്ച് ദൃശ്യങ്ങൾ പകർത്താനായിരുന്നു ഇയാളുടെ ശ്രമം. ഫറോക്ക് പോലീസെത്തിയാണ് തുഫൈലിനെ അറസ്റ്റുചെയ്തത്. ഇയാളുടെ മൊബൈൽഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.