മാന്നാര്‍: സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ‘ഭയങ്കരന്‍ അപ്പൂപ്പന്’ പിടിയില്‍. മാന്നാറിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചെന്നിത്തല പ്രസാദം വീട്ടില്‍ വാസുദേവന്‍ നായര്‍ ആണ് അറസ്റ്റിലായത്.
ഭയങ്കരന്‍ അപ്പൂപ്പന് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതിയായിരുന്നു സംഭവം. മാവേലിക്കരയിലെ സ്വകാര്യ കോളേജിലേക്ക് പോകാന്‍ ബസ് കയറാന്‍ കല്ലുംമൂട് ജങ്ഷനിലേക്ക് ചെന്നിത്തല മഠത്തും പടി ജങ്ഷനില്‍ കൂടി നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ തന്റെ സ്കൂട്ടറില്‍ കല്ലുമ്മൂട് ജങ്ഷനില്‍ ഇറക്കാം എന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
also read:മുൻ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി നൽകി സിപിഎം; ഈ മാസം അവസാനത്തോടെ ‘സ്നേഹവീട്’ കൈമാറും
തുടര്‍ന്ന് നടന്ന സംഭവം വിദ്യാര്‍ത്ഥിനി തന്റെ മാതാവിനോട് പറഞ്ഞപ്പോള്‍ അത് ചോദിക്കാന്‍ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാര്‍ത്ഥിനി മാന്നാര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ അനില്‍കുമാര്‍, അഡിഷണല്‍ എസ്ഐ മാരായ മധുസൂദനന്, ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, അരുണ്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.