തിരുവനന്തപുരം: മുൻ മന്ത്രി പികെ ഗുരുദാസന് വീട് ഒരുക്കി നൽകി സിപിഎം. തിരുവനന്തപുരം കിളിമാനൂരിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് സിപിഎം നേതൃത്വത്തിൽ വീടുപണി നടക്കുന്നത്. പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി ആണ് വീട് നിർമ്മിച്ചു നൽകുന്നത്. തിരുവനന്തപുരം എംസി റോഡിൽ നിന്നും കാരേറ്റ് നിന്നും നഗരൂരിൽ ലേക്ക് പോകുന്ന വഴി പേടികുളത്തുള്ള ഭൂമിയിലാണ് ഗുരുദാസന് പാർട്ടി വീട് ഒരുക്കുന്നത്.
ഈ മാസം അവസാനത്തോടെ സഖാവിന് സ്നേഹവീട് കൈമാറുമെന്ന് പാർട്ടി അറിയിച്ചു. കയർ കശുവണ്ടി പ്രവർത്തരുടെ ഇടയിൽ പ്രവർത്തിക്കുകയും, 25 വർഷം പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ജനനായകനാണ് പികെ ഗുരുദാസൻ. പത്തുവർഷം എംഎൽഎ ആയും അഞ്ചുവർഷം എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ആയും സേവനം അനുഷ്ടിച്ച വ്യക്തിയാണ് ഗുരുദാസൻ.
ഈ കാലയളവിൽ പോലും അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിരുന്നില്ല. കൊല്ലത്തെ പാർട്ടി അംഗങ്ങളിൽ നിന്നും മാത്രം പിരിവെടുത്താണ് വീടിന്റെ നിർമ്മാണം. വീട് എന്ന സഖാവിന്റെ സങ്കൽപ്പം കേവലം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഇതാണ് പാർട്ടി ഇടപെട്ട് പൂവണിയുന്നത്.