കൊല്ലം: വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന യുട്യൂബര്‍ ഉള്‍പ്പെടെയുളള സംഘം അറസ്റ്റില്‍. കൊല്ലം ഏരൂരിലാണ് മൃഗവേട്ടക്കാര്‍ അറസ്റ്റിലായത്. ഹംഗ്റി ക്യാപ്റ്റന്‍ എന്ന പേരില്‍ യുട്യൂബില്‍ പാചകരീതികള്‍ പരിചയപ്പെടുത്തിയിരുന്ന ചിതറ െഎരക്കുഴി സജീര്‍ മന്‍സിലില്‍ റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്, കൊച്ചാലുംമൂട് രേഖാഭവനില് ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.
തോട്ടത്തില്‍ മേയാന്‍ വിടുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ ഇറച്ചിയെടുത്തായിരുന്നു യൂട്യൂബര്‍ പാചകരീതി പരിചയപ്പെടുത്തിയിരുന്നത്. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് പല കക്ഷണങ്ങളാക്കിയും, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും തെളിവെടുപ്പിനിടെ പ്രതികളില്‍ നിന്ന് ലഭിച്ചു.
also read: മൊബൈല്‍ ഫോണ്‍ തരാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, 60കാരന് പിടിയില്‍
പതിനൊന്നാംമൈല്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തോട്ടത്തില്‍ മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രികാലങ്ങളില്‍ കൊന്ന് ഇറച്ചികടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
പ്രദേശത്തു നിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാചകം ചെയ്ത് യുട്യൂബിലൂടെ വൈറലാകാന്‍ ശ്രമിച്ച റജീഫ്, വേട്ടയാടി കൊണ്ടുവന്ന ഇറച്ചി വിഭവങ്ങളാണ് പാചകത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.