തൃശ്ശൂര്‍: മൊബൈല്‍ ഫോണ്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടാണ് സംഭവം.മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. പ്രതി മനക്കൊടിയിലെ മിഠായിക്കമ്പനിയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
also read: ‘ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; നിങ്ങളുടെ സ്നേഹത്തിന് നന്ദി’: വീണ നായർ
പ്രതിയെ അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേത്വത്തില്‍ എസ് ഐ റനീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ അസീസ്, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ വിബിന്, ആകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.