കൊച്ചി: റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടെലിവിഷൻ-സിനിമാതാരം വീണ നായർക്ക് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോ തെറാപ്പിയുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും പരിക്കേറ്റ താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.
വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു. സർജറി നല്ല രീതിയിൽ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോതെറപ്പിയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’
ALSO READ- വയോധികയെ ശ്വാസം മുട്ടിച്ച് കൊന്ന് ചെറുമകന്, കൊലപാതകം സ്വര്‍ണം തട്ടിയെടുക്കാന്‍