കൊച്ചി: കേരളത്തിലെ 14 ജില്ലകളില്‍ 10 ജില്ലകളും ഭരിക്കുന്നത് വനിത കലക്ടര്‍മാര്‍. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് വനിതാ കളക്ടര്‍മാര്‍ ഭരിക്കുന്നത്.
ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ പെണ്തേരോട്ടം റെക്കോഡിലെത്തിയത്.
also read: തിരുവനന്തപുരത്ത് വീണ്ടും അരുംകൊല, ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം-നവ്ജ്യോത് ഖോസ, കൊല്ലം -അഫ്സാന പര്വീന്, പത്തനംതിട്ട -ഡോ.ദിവ്യ എസ്. അയ്യര്‍, ആലപ്പുഴ -ഡോ.രേണുരാജ്, കോട്ടയം -ഡോ.പി.കെ. ജയശ്രീ, ഇടുക്കി -ഷീബ ജോര്‍ജ്, തൃശൂര്‍ -ഹരിത വി. കുമാര്‍, പാലക്കാട്-മൃണ്മയി ജോഷി, വയനാട് -എം.ഗീത, കാസര്‍കോട് -ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് നിലവില്‍ വിവിധ ജില്ലകള്‍ ഭരിക്കുന്ന വനിത ഐ.എ.എസുകാര്‍.
ഇതില്‍ നവ്ജ്യോത് ഖോസ (ഡെന്റല്‍), ദിവ്യ എസ്. അയ്യര്‍, ഡോ. രേണുരാജ് എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാരും ഡോ.പി.കെ. ജയശ്രീ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയയാളുമാണ്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പുരുഷന്മാരാണ് കലക്ടര്‍ ചുമതലയിലുള്ളത്. െ