മലപ്പുറം: അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മനോജ്. നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് കൂലിത്തൊഴിലാളിയായ വെളുത്തോന്‍ മനോജ് എന്ന കുട്ടന് സ്വന്തമായത്. ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്ന് കുട്ടന് പറയുന്നു.
‘ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. നിര്‍മല്‍ ലോട്ടറിയുടെ വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്നുണ്ട് സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതി. ലോട്ടറിയടിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’- കുട്ടന് പറയുന്നു.
also read: കേരളത്തില്‍ ഇന്ന് 5427 പേര്‍ക്ക് കോവിഡ്, 14,334 പേര്‍ക്ക് രോഗമുക്തി
കഴിഞ്ഞ ദിവസം വൈകീട്ടാണ് സുഹൃത്ത് സുന്ദരന്റെ അമ്മ ലോട്ടറീസില്‍ നിന്നും ടിക്കറ്റെടുക്കുന്നത്. ലോട്ടറിയടിച്ചുവെന്ന് കേട്ടപ്പോള്‍ കുട്ടന്റെ കുടുംബത്തിനും ആദ്യം വിശ്വസിക്കാനായില്ല. ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം.
ഭാര്യ സിന്ധു, ഒരു വയസ്സുള്ള മകന് അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനാണ് ആദ്യ പരിഗണന. നേരത്തേ ലോട്ടറി ടിക്കറ്റ് വില്പന നടത്തിയിരുന്നു. ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ ഏല്പിച്ചിട്ടുണ്ട്.