ബാലുശ്ശേരി: ഇയ്യാട് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസായിരുന്നു. തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചു; ചോദ്യം ചെയ്ത പോലീസുകാരനെ പുലഭ്യം പറഞ്ഞു, നടി കാവ്യ ഥാപ്പർ അറസ്റ്റിൽ
വീട്ടുകാർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണു കണ്ടത്. ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിനു ചേർന്നിരുന്നു.
മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ് തേജ ലക്ഷ്മി. സംഭവത്തിൽ, പൊലീസ് പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്കായി തഹസിൽദാർ സ്ഥലത്തെത്തി.