മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനും പോലീസിനെ അധിക്ഷേപിച്ചതിനും 26കാരിയായ നടി കാവ്യ ഥാപ്പർ അറസ്റ്റിൽ. മദ്യപിച്ച് നിയന്ത്രണം കിട്ടാതെ, വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ജുഹുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിനു സമീപമുള്ള കടയിലേക്ക് ഇവരുടെ വാഹനം ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19
സംഭവ സ്ഥലത്തെത്തിയ പോലീസിനോടു നടി അസഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ കാവ്യയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കാവ്യയുടെ വാഹനം ഇടിച്ച് പരുക്കേറ്റയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തമിഴ്, തെലുങ്കു ചിത്രങ്ങളിൽ കാവ്യ അഭിനയിച്ചിട്ടുണ്ട്.