കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് നടുക്കുന്ന സംഭവം. കോട്ടാത്തല തലയിണ ജംഗ്ഷനില്‍ അജിത്ത് ഭവനില്‍ അജീഷ് എന്ന ഇരുപത്തിയൊമ്പതുകാരനാണ് അറസ്റ്റിലായത്.
പുത്തൂര്‍ പൊലീസാണ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ 10ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.