ലക്നൗ∙ ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലയിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
22,707 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്
വിവാഹത്തലേന്നു വീട്ടിലെ ഹൽദി ആഘോഷത്തിനിടെയാണ് അപകടം. സ്ത്രീകളും കുട്ടികളമടങ്ങുന്ന സംഘം കിണർ മൂടിയിരുന്ന സ്ലാബിനു മുകളിലാണ് ഇരുന്നിരുന്നത്. അമിതഭാരം മൂലം സ്ലാബ് തകർന്ന് എല്ലാവരും കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.