ഭര്‍തൃവീട്ടിലെ പീഡനം മൂലം നിരവധി സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്. ജീവിതം അവസാനിപ്പിച്ചവരും ഏറെയാണ്. അടുത്തിടെ കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയും നിരവധി പേര് പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്.
പുന്നയൂര്‍ക്കുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 26കാരിയും ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപണം ഉയരുകയാണ്. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പയുടെ മകള്‍ ഫൈറൂസ് (26) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയോടെയായിരുന്നു സംഭവം.
also read: ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് കാശ്മീരി മുത്തശ്ശി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍
ഭര്‍ത്താവ് വിളിച്ചതിനു പിന്നാലെയാണ് ഫൈറൂസ് ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, വനിതാ കമ്മിഷന്, പൊലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 2020 നവംബറിലാണ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫര്‍ സിദ്ദിഖുമായി വിവാഹം നടന്നത്.
ഏഴു മാസം ജാഫറിനൊപ്പം ഗള്‍ഫിലായിരുന്നു. പിന്നീടു നാട്ടിലേക്കു തിരിച്ചെത്തി. ഗര്‍ഭിണിയായിരിക്കുമ്പോഴും ജോലിക്കു പോകാന്‍ നിര്‍ബന്ധിച്ചു. ഭര്‍തൃമാതാവ് അടക്കമുള്ളവര്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ അറിയിച്ചെങ്കിലും ജാഫറും ഫൈറൂസിനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ഫൈറൂസിന്റെ പിതാവ് കുഞ്ഞിപ്പ, സഹോദരന് മെഹ്റൂഫ് എന്നിവര്‍ ആരോപിച്ചു.
ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് വീട്ടിലേക്കു കൊണ്ടുവന്നത്. ഫൈറൂസ് ഉപയോഗിച്ചിരുന്ന ഫോണും ശബ്ദം റെക്കോര്‍ഡ് ചെയ്ത ഫോണും പൊലീസിനു കൈമാറിയെങ്കിലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതു പരിശോധിച്ചാല്‍ മരണകാരണം സംബന്ധിച്ച നിര്‍ണായക തെളിവു ലഭിക്കും.