മലപ്പുറം: കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ (26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ആര്യയെ കാണാതായത്. കോട്ടക്കടവ് പുഴയിൽ നിന്നാണ് ആര്യയുടെ മതൃദേഹം ലഭിച്ചത്.
കുട്ടികൾ ഓടിച്ച കാർ കടയിലേക്ക് ഇടിച്ചു കയറി; ചായ കുടിച്ചു കൊണ്ടിരുന്ന ആൾക്ക് ദാരുണ മരണം!
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ യുവാവുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആര്യ ഭർത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തിയത് ഇന്നലെയാണ്. ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞാണ് ആര്യ വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് അന്വേഷിച്ചു ഇറങ്ങിയത്. പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്കൂട്ടറും കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് അന്വേഷിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.