ആലുവ: മുട്ടത്ത് കുട്ടികൾ ഓടിച്ച കാറിടിച്ച് ഒരാൾക്ക് ദാരുണ മരണം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം.
കണ്ണൂരില്‍ ബോംബേറ്; 26കാരന് ദാരുണ മരണം, രണ്ട് പേർക്ക് പരിക്ക്
നിയന്ത്രണം വിട്ട കാർ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബക്കർ. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്.
അഞ്ച് കുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം. കുട്ടികൾ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.