കൊച്ചി; ബൈക്ക് അപകടത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊച്ചിയിലാണ് സംഭവം. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പില്‍ റെബിന് (17), മുട്ടിനകം കാട്ടില്‍ വൈഷ്ണവ് (17) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. സംഭവത്തില്‍ വരാപ്പുഴ പൊലീസ് കേസെടുത്തു.
എറണാകുളം വരാപ്പുഴയില്‍ ഇന്നലെ വൈകിട്ടു 4.30 നാണ് സംഭവം. കൂട്ടുകാരന്റെ പുതിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടുകാരന് പുതിയ ബൈക്ക് വാങ്ങിയത് അറിഞ്ഞ് ക്ലാസു കഴിഞ്ഞ് ബൈക്ക് കാണാന്‍ പോയതാണ് ഇരുവരും.
കടമക്കുടിയില്‍നിന്ന് ചരിയംത്തുരുത്ത് ഭാഗത്തേക്കു പോകവേ പുതുശ്ശേരി പാലത്തിനു സമിപമുള്ള വളവില്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടമക്കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റെബിന്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്ണിന് പഠിക്കുകയാണ് വൈഷ്ണവ്.