കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിൽ അംഗമായി ട്രാൻസ്ജെൻഡർ. അതിഥി അച്യുതാണ് കമ്മിറ്റിയിലെത്തിയത്. ഇത് ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ജില്ലാകമ്മിറ്റിയിൽ അംഗത്വം സ്വീകരിക്കുന്നത്.
‘ബൈജെറ്റ്’ അല്ല ‘ബജറ്റ്’; ശശി തരൂരിന്റെ അക്ഷരത്തെറ്റിനെ ട്രോളി ബിജെപി മന്ത്രി
രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാൻസ്ജെൻഡറാണ് അതിഥി അച്യുത്. ഭാരതീയ ജനത പാർട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നൽകിയതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി അവർ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോൻ എന്നിവർ അംഗത്വ ചടങ്ങിൽ പങ്കെടുത്തു.