ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64കാരൻ അറസ്റ്റിൽ. തമ്പി എന്നയാളാണ് പിടിയിലായത്.
സപ്ലൈകോ വിൽപനശാലകൾ കണ്ടെത്താൻ എളുപ്പം, മൊബൈൽ ആപ്പ് പുറത്തിറക്കി; സപ്ലൈകോ മത്സരവിജയികളെ തെരഞ്ഞെടുത്തു
രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ഇരയാക്കുകയായിരുന്നു.
മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയതോടെ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടർന്ന്, മാതാപിതാക്കൾ ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.