പിതാവ് കടം വാങ്ങിയ പണം തിരിച്ചുനല്കാനായി പത്രത്തില്‍ പരസ്യം നല്കിയ മകന് വെട്ടിലായി. പിതാവ് കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്കുന്നു എന്നായിരുന്നു മകന് പെരുമാതുറ സ്വദേശി നസീര്‍ നല്കിയ പരസ്യം. എന്നാല്‍ പണം തിരികെ വാങ്ങാനായി എത്തിയത് ഒന്നിലധികം ലൂസിസുമാരാണ്.
പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് നാസര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. മുപ്പത് വര്‍ഷം മുന്‍പ് നസീറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു. വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.
also read: മദ്യപിക്കുന്നതിനിടെ തര്‍ക്കം, കുപ്പി കൊണ്ട് തലക്കടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ഗുരുതരാവസ്ഥയില്‍
അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു. മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്കി. ഇതിനകം അഞ്ച് പേര് പണം വാങ്ങാന്‍ രംഗത്തെത്തി. ഇതില്‍ നാല് പേര് മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍ പറയുന്നു.
1975 ല്‍ ദുബായിലെത്തിയ ലൂയിസ് പാസ്പോര്‍ട്ടും തെളിവായി നിരത്തുന്നു.തന്റെ സഹോദരന്റെ പേര് ബേബിയാണെന്നും പറയുന്നു.ഇതേ അവകാശ വാദമാണ് മരണപ്പെട്ട് പോയ മറ്റ് ലൂസിസുമാരുടെ ബന്ധുക്കള്‍ക്കും. ഇതോടെയാണ് നസീര്‍ അങ്കലാപ്പിലായത്.
രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജീവിച്ചിരിക്കുന്ന ലൂസിസിന് പണം നല്‍കാനാണ് നാസറിന്റെ തീരുമാനം. അല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നസീര്‍ പറയുന്നു.