കൊല്ലം: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് നാസിം. ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.
also read: ബൈക്കില്‍ യാത്ര ചെയ്യവെ ഷാള്‍ കഴുത്തില്‍ മുറുകി, റോഡില്‍ തെറിച്ചുവീണ് 10വയസ്സുകാരിക്ക് ദാരുണാന്ത്യം
യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി.
ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ചാത്തന്നൂരില്‍ നിന്നാണ പ്രതിയെ പിടികൂടിയത്.