കോട്ടയം: വിവാഹാഘോത്തിന് ഇടയില്‍ വള്ളം മറിഞ്ഞ് വരനും വധുവും ബന്ധുക്കളും വെള്ളത്തില്‍. കോട്ടയത്താണ് സംഭവം. വള്ളത്തിലായിരുന്നു വിവാഹമണ്ഡപം ഒരുക്കിയിരുന്നത്. നിരവധി പേര് ഇതില്‍ കയറിയതോടെ ഭാരം താങ്ങാനാവാതെയാണ് വള്ളം മറിഞ്ഞത്.
നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നടന്ന വിവാഹാഘോഷത്തിന് ഇടയിലാണ് സംഭവം. ചൊവ്വാഴ്ചയായിരുന്നു വിവാഹം. രണ്ടുവള്ളങ്ങള്‍ കൂട്ടിക്കെട്ടിയാണ് വെള്ളത്തില്‍ കല്യാണമണ്ഡപം ഒരുക്കിയത്. എന്നാല്‍ നാല്പ്പതില് കൂടുതല്‍ ആളുകളാണ് ഇതില്‍ കയറിയത്.
also read: കേരളത്തില്‍ പടര്‍ന്നുപിടിക്കുന്നത് ഒമിക്രോണ്‍, വരുന്ന മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി
ഇതോടെ ഭാരം താങ്ങാനാവാതെ വള്ളം മുങ്ങി. ആളുകളുടെ ഫോണുകളും ബാഗുകളും വെള്ളത്തില്‍ വീണു. ആരും പോലീസില്‍ പരാതിപ്പെടാതിരുന്നതിനാല്‍ അപകടം പുറംലോകമറിഞ്ഞില്ല.
ഹോട്ടലില്‍ നിന്ന് കൊടൂരാറ്റിലേക്കുള്ള കൈവഴിയിലായിരുന്നു സംഭവം. ഫോണും പണവും നഷ്ടപ്പെട്ടവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ ആരും പരാതി നല്കാന് തയ്യാറായില്ല.