ഷെയ്ൻ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തെയും ഷെയ്ൻ നിഗത്തെയും അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഇത് ഭൂതകാലമല്ല, ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് പറയുന്നു.
വിഎസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം
ഹരീഷ് പേരടിയുടെ വാക്കുകളിലേയ്ക്ക്;
ഇത് ഭൂതകാലമല്ല…ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണ്…കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു…ഷെയ്ൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു…
രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്…കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്…
ചില കഥാപാത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു…പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ…അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണ് ഈ സിനിമ…ആശംസകൾ.