ചെങ്ങന്നൂര്‍: വെള്ളപ്പൊക്ക കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സജി ചെറിയാന് എംഎല്‍എ.
അടഞ്ഞുകിടന്ന എല്ലാ വീടുകളിലും രക്ഷാപ്രവര്‍ത്തകര്‍ കയറി പരിശോധന നടത്തി. വീടുകളില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തിയെന്നും എംഎല്‍എ വ്യക്തമാക്കി.