തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധനവ്. ഇന്നലെ 45 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്, ഇന്ന് 10 രൂപ കൂടി വര്‍ധിച്ചതോടെ ഗ്രാമിന് 55 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്.
ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4565 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 36520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4555 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ദിവസം ഇത് 4510 രൂപയായിരുന്നു. അതിന് മുമ്പ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു.
also read: വിഎസ് അച്യുതാനന്ദന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വര്‍ധന.
ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3770 രൂപയുമാണ് വില. പവന് 36440 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.