അങ്കമാലി: യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിന്നാലെ മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവും ജീവനൊടുക്കി. എറണാകുളം ജില്ലയിലാണ് ദാരുണ സംഭവം. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി (72), മകന് ആന്റോ (32) എന്നിവരാണ് മരിച്ചത്.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ആന്റോ. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലെത്തി
യാണ് തീകൊളുത്തി മരിച്ചത്. ആന്റോ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ആന്റണി ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെ ആന്റുവിന്റെ ഭാര്യ വീടായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടിലെത്തി വീട്ടുമുറ്റത്ത് നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. 2018ലായിരുന്നു ആന്റുവും നിയയുമായുള്ള വിവാഹം നടന്നത്.
also read: കോവിഡ് വ്യാപനം; കോളേജുകള്‍ അടച്ചിടാന്‍ സാധ്യത, തീരുമാനം നാളെ
ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയാന്‍ തുടങ്ങി. വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ മാസമാണ് ആന്റു നാട്ടിലെത്തിയത് വിദേശത്തായിരുന്നു ആന്റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.
പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റു. മകന്റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്റണി ജോസിന്റെ വീട്ടിലെത്തി.
ഗേറ്റ് തുറന്ന ആന്റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആന്റണി തീകൊളുത്തിയത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.