കോട്ടയം; എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. ബസ്സ് കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സല് (31) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പാലായിലെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളിലാണ് പീഡനം നടന്നത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതനായ കണ്ടക്ടര്‍ ഇക്കാര്യം മറച്ചുവച്ചാണ് പെണ്‍കുട്ടിയോട് പ്രണയം നടിച്ചത്.
also read: ജോലി ക്യൂ നില്‍ക്കുന്നത്, ഈ 31കാരന് ഒറ്റദിവസം കൊണ്ട് സമ്പാദിക്കുന്നത് 16000 രൂപ
15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്സല് സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി സ്റ്റാന്‍ഡിലിട്ടു.
പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടര്‍ താഴ്ത്തി പുറത്തു പോവുകയായിരുന്നു. ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു.
ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കും കൗണ്‍സലിങ്ങിനും വിധേയമാക്കി. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കല്‍ത്തൊട്ടി കൊല്ലംപറമ്പില്‍ എബിനും (35) പിടിയിലായി. ഇവരുടെ സുഹൃത്തായ കണ്ടക്ടര്‍ ഒളിവിലാണ്.