ചുനക്കര: ചുനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഒരേ വേഷം. ലിംഗസമത്വത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ പെണ്‍കുട്ടികളും പാന്റ്സിലേക്കും ഷര്‍ട്ടിലേക്കും മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ സ്കൂള്‍ ആണ് ചുനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
450 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഗ്രാമപ്രദേശത്തെ സ്കൂള്‍ ആണ് ചുനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആണ് ജില്ലയില്‍ ലിംഗ സമത്വ പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്.
also read: ഏഴുവയസ്സുകാരനും അമ്മയും കുളത്തില്‍ മരിച്ച നിലയില്‍, നടുക്കം
രക്ഷകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ കെ പൊന്നമ്മക്കൊപ്പം മറ്റ് അധ്യാപകരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ കഴിഞ്ഞത്. പുതിയ വേഷം വളരെ നല്ലതാണെന്നാണ് വിദ്യാര്‍ത്ഥിനികളുടെ അഭിപ്രായം.