കോഴിക്കോട്: അമ്മയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പുറമേരിയിലാണ് നടുക്കുന്ന സംഭവം. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന് ആദി ദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. രൂപയെയും കുഞ്ഞിനെയും കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.
പിന്നീട് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹവും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.