കോട്ടയം; 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന് പിടിയില്‍. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന് (20) ആണ് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ കിടങ്ങൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മക്കള്‍ വിവാഹശേഷം മാറി താമസിക്കുന്നതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു വയോധിക. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി.
also read: രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, കേരളത്തില്‍ ഇന്ന് 9066 പേര്‍ക്ക് കോവിഡ്
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കിടങ്ങൂര്‍ എസ്.എച്ച്.ഒ. ബിജു കെ.ആര്., എസ്.ഐ. കുര്യന് മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.