മലയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. വിളവൂര്‍ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജുഭവനില്‍ എം. മനോജ് (36) എന്നിവരാണ് അറസ്റ്റിലായത്.
മലയിന്‍കീഴ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ഇളയ കുഞ്ഞുമായി ലക്ഷ്മി കാമുകനോടൊപ്പം മുങ്ങിയത്. മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാള്‍ വിവാഹമോചിതനായിരുന്നു.
also read: ജീവകാരുണ്യ പ്രവര്ത്തകന് സുഷാന്ത് നിലമ്പൂര്‍ അറസ്റ്റില്‍
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നതിന് ലക്ഷ്മിക്കെതിരെയും പ്രേരണാകുറ്റത്തിന് കാമുകനുമെതിരെ കേസ് രജിസ്റ്റര്‍ചെയ്ത പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.